തിരുവനന്തപുരം: സപ്ലൈകോയിലെ സബ്ഡിഡി സാധനങ്ങൾക്ക് വരുത്തിയ വിലക്കുറവ് ഇന്നു മുതൽ വിഷു- ഈസ്റ്റർ വിപണന മേളകളിലുൾപ്പെടെ നിലവിൽ വരുമെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. മേളയുടെ സംസ്ഥാന തല ഉദ്ഘാടനം കിഴക്കേകോട്ടയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ശക്തമായ ഇടപെടൽ നടത്തുന്നതു കൊണ്ടാണ് വിലക്കയറ്റത്തിന്റെ രൂക്ഷത കേരളത്തിൽ അനുഭവപ്പെടാത്തതെന്ന് മന്ത്രി പറഞ്ഞു. ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷനായി. ഡെപ്യൂട്ടി മേയർ പി.കെ.രാജു,നഗരസഭ കൗൺസിലർ എസ്.ജാനകി അമ്മാൾ,സപ്ലൈകോ ചെയർമാൻ പി.ബി.നൂഹ്,മാനേജിംഗ് ഡയറക്ടർ ഡോ.അശ്വതി ശ്രീനിവാസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |