തിരുവനന്തപുരം: കേരള ഒളിമ്പിക് അസോസിയേഷനും കേരള കരാട്ടെ അസോസിയേഷനും ചേർന്ന് സംഘടിപ്പിക്കുന്ന കേരള ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പിന് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമായി. കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി വി. ശിവൻ കുട്ടി ഉദ്ഘാടനം നിർവഹിച്ചു. കേരള കരാട്ടെ അസോസിയേഷൻ പ്രസിഡന്റ് എസ്. രഘു കുമാർ,കെ.ഒ.എ സെക്രട്ടറി ജനറൽ എസ്. രാജീവ് ,എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. എൻ. രഘുചന്ദ്രൻ നായർ,കേരള കരാട്ടെ അസോസിയേഷൻ ജനറൽ സെക്രട്ടറി പി. ചന്ദ്രശേഖര പണിക്കർ, ജില്ല ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് കെ. എസ്. ബാലഗോപാൽ എന്നിവർ പങ്കെടുത്തു.
3000ത്തോളം കായികതാരങ്ങൾ പങ്കെടുക്കുന്നു. കത്ത, കുമിത്തെ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. ഇന്നും നാളെയുമായി മത്സരങ്ങൾ പൂർത്തിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |