SignIn
Kerala Kaumudi Online
Thursday, 15 May 2025 2.22 AM IST

സമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി എത്തുന്നു; ആലപ്പുഴ ബീച്ചിലെ കടകൾ അടച്ചിടാൻ പൊലീസ് നിർദ്ദേശം

Increase Font Size Decrease Font Size Print Page
pinarayi-

ആലപ്പുഴ: കെപിഎംഎസ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വരുന്നതിനാൽ ബീച്ചിലെ കടകൾ അടയ്ക്കാൻ പൊലീസ് നിർദ്ദേശം. ബജിക്കടകളും ചെറിയ ഹോട്ടലുകളും തട്ടുകടകളും തുറന്നുപ്രവർത്തിക്കാൻ പാടില്ലെന്നാണ് പൊലീസിന്റെ കർശന നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ട് മുഴുവൻ കട ഉടമകൾക്കും പൊലീസ് ഇന്നലെ വൈകീട്ടോടെ നോട്ടീസ് നൽകി.

സമ്മേളനം ഉദ്ഘാടനം ചെയ്യാൻ ഇന്ന് വൈകിട്ട് 5.30ന് ആണ് മുഖ്യമന്ത്രി പിണറായി വിജയൻ ബീച്ചിൽ എത്തുന്നത്. വലിയ ജനക്കൂട്ടം ബീച്ച് പരിസരത്ത് എത്തുന്നതിനാൽ പൊതുസുരക്ഷ കണക്കിലെടുത്ത് കച്ചവടസ്ഥാപനങ്ങൾ പൂർണമായും അടച്ചിടണമെന്നാണ് നിർദ്ദേശം. സൗത്ത് സ്റ്റേഷൻ ഹൗസ് ഓഫീസർ നൽകിയ നോട്ടീസിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

110 കടകളാണ് ബീച്ചിൽ പ്രവർത്തിക്കുന്നത്. ഇതിന് മുമ്പും വലിയ നേതാക്കൾ ബീച്ചിൽ എത്തിയിട്ടുണ്ട്. അന്നൊന്നും കടകൾ അടച്ചിടാൻ പറഞ്ഞിട്ടില്ലെന്ന് സൗത്ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സിവി മനോജ് കുമാർ പറഞ്ഞു.

TAGS: ALAPPUZHA, KERALA, PINARAYI VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.