തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം 3457ാം നമ്പർ വടകര നോർത്ത് ശാഖയിലെ ഡോ. പല്പു കുടുംബ യൂണിറ്റിന്റെ വാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി എസ്.ഡി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ചെയർമാൻ സുധീഷ് നിരപ്പത്ത് അദ്ധ്യക്ഷത വഹിച്ചു. മുളന്തുരുത്തി പൊലീസ് ഇൻസ്‌പെക്ടറും ശാഖാ അംഗവുമായ വി.ടി.സുരേഷിനെ ആദരിച്ചു. കൺവീനർ ഇ.ആർ.രജനി റിപ്പോർട്ട് അവതരിപ്പിച്ചു. ശാഖാ പ്രസിഡന്റ് വി.വി.വേണപ്പൻ, സെക്രട്ടറി ഡി.സജീവ്, എം.കെ.മനോഹരൻ, പി.എസ്.സുനിൽകുമാർ, പി.എസ്.മോഹനൻ, പ്രസന്ന സദാശിവൻ, എൻ.ജി.രാധാകൃഷ്ണൻ, വി.ടി.സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു. അഡ്വ മോഹൻദാസ്, ഗംഗ കിഷോർ എന്നിവർ ഗുരുദേവ പ്രഭാഷണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |