കൊച്ചി: രാത്രികാല പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് നാല് യുവാക്കളെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റുചെയ്തു. മട്ടാഞ്ചേരി സ്വദേശികളായ മുഹമ്മദ് കൈഫ് (23), ഷിയാസ് (25), പള്ളുരുത്തി സ്വദേശി മുഹമ്മദ് നബീൽ (24), കരുവേലിപ്പടി സ്വദേശി മുഹമ്മദ് റിസ്വാൻ (23 ) എന്നിവരാണ് പിടിയിലായത്.
വെള്ളിയാഴ്ച രാത്രി മട്ടാഞ്ചേരി പാലസ് റോഡ് ഭാഗത്ത് പട്രോളിംഗ് നടത്തിയ പൊലീസ് സംഘത്തിന് നേരെയായിരുന്നു അഞ്ചംഗ സംഘത്തിന്റെ ആക്രമണം. പൊലീസ് നിറുത്താൻ കൈകാട്ടിയെങ്കിലും കാറിലുണ്ടായിരുന്നവർഅസഭ്യം പറയുകയും വാഹനം നിറുത്താതെപോവുകയും ചെയ്തു. പിന്നീട് പനയപ്പള്ളി ജംഗ്ഷൻ ഭാഗത്ത് കാർ തടഞ്ഞുനിറുത്തിയ പൊലീസ് പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിക്കയറിയത്. പ്രതികളെ ജീപ്പിൽ കയറ്റാൻ ശ്രമിച്ചപ്പോൾ പൊലീസിനെ അക്രമിച്ചു.
ബലപ്രയോഗത്തിലൂടെ പൊലീസ് വാഹനത്തിൽ കയറ്റുന്നതിനിടെ ഒരാൾ രക്ഷപ്പെട്ടു.
ഷിയാസും നബീലും മയക്കുമരുന്ന് കേസുകളിലുൾപ്പെടെ പ്രതികളാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |