മൂന്നാർ : മൂന്നാർ - ഉദുമൽപ്പെട്ട അന്തർ സംസ്ഥാന പാതയിൽ പെരിവരയ്ക്കും കന്നിമലക്കും ഇടയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. അപകടത്തിൽ വാഹനം പൂർണമായും കത്തി നശിച്ചു. എറണാകുളം സ്വദേശികളായ വിനോദ സഞ്ചാരികളാണ് കാറിലുണ്ടായിരുന്നത്. മുളന്തുരുത്തി സ്വദേശി സജീവ് ബാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള നിസാൻ ടെറാനോ കാറാണ് അഗ്നിക്കിരയായത്. മറയൂർ സന്ദർശിച്ച ശേഷം മൂന്നാറിലേക്ക് വരികയായിരുന്ന നാൽവർ സംഘം കന്നിമലയ്ക്ക് സമീപമെത്തിയപ്പോൾ വാഹനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട് പെട്ടെന്ന് പുറത്തിറങ്ങുകയായിരുന്നു. പിന്നാലെ വാഹനത്തിൽ വലിയ രീതിയിൽ തീ ആളിപ്പടരുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |