തിരുവനന്തപുരം: സംസ്ഥാനത്ത് അൾട്രാവയലറ്റ് രശ്മികളുടെ (യു.വി) തീവ്രത കൂടിയതിനാൽ രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് വരെ സൂര്യപ്രകാശം നേരിട്ടേൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദ്ദേശം. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികളേൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് - നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്നാണ് ദുരന്തനിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്.
പുറം ജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമ്മ - നേത്ര രോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവരെല്ലാം ജാഗ്രത പാലിക്കണം. പകൽ പുറത്തിറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കണം. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രം ഉപയോഗിക്കുന്നതാണ് നല്ലത്.
ഈ മേഖല സൂക്ഷിക്കണം
മലയോര മേഖലകളിലും, ഉഷ്ണമേഖലാ പ്രദേശങ്ങളിലും യു.വി രശ്മികളുടെ തീവ്രത ഉയരും
മേഘമില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും യു.വി തീവ്രത കൂടുതലായിരിക്കും.
അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ജലാശയങ്ങളിലും മണൽ പ്രദേശങ്ങളിലും ശ്രദ്ധവേണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |