131-ാമത് സ്ഥാപക ദിനത്തിൽ 34 പുതിയ ഉൽപ്പന്നങ്ങൾ
ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തങ്ങളുടെ 131-ാമത് സ്ഥാപക ദിന ആഘോഷത്തിന്റെ ഭാഗമായി 34 പുതിയ ഉത്പന്നങ്ങളും സേവനങ്ങളും ആരംഭിച്ചു, 12 ഉപഭോക്തൃ കേന്ദ്രീകൃത നിക്ഷേപ പദ്ധതികളും 10 ഡിജിറ്റൽ പരിവർത്തനങ്ങളും ഉൾപ്പെടുന്നു. ശമ്പളക്കാരായ പ്രൊഫഷണലുകൾ, സ്ത്രീകൾ, പ്രതിരോധ ഉദ്യോഗസ്ഥർ, കർഷകർ, എൻ.ആർ.ഐകൾ, മുതിർന്ന പൗരന്മാർ, പെൻഷൻകാർ, വിദ്യാർത്ഥികൾ, യുവാക്കൾ എന്നിവർക്കുള്ള പദ്ധതികളാണ് അവതരിപ്പിച്ചത്. സാമ്പത്തിക സേവന വകുപ്പ് (ഡി.എഫ്.എസ്) സെക്രട്ടറി എം. നാഗരാജു, അശോക് ചന്ദ്ര (പി.എൻ.ബി എം.ഡി & സി.ഇ.ഒ), ഇ. ഡിമാരായ കല്യാൺ കുമാർ, എം. പരമശിവം, ബിഭു പ്രസാദ് മഹാപത്ര, ഡി. സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |