പാലക്കാട്: പാലക്കാട് ഉണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ചെർപ്പുളശ്ശേരിക്ക് സമീപം തിരുവാഴിയോട് ചായക്കടയ്ക്ക് മുന്നിൽ നിന്ന യുവാക്കൾക്കിടയിലേക്ക് പിക്കപ്പ് വാൻ ഇടിച്ച് കയറുകയായിരുന്നു. മലപ്പുറം തിരൂർ സ്വദേശിയായ തക്സിലാണ് മരിച്ചത്. നാല് യുവാക്കൾക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.
കോഴിയുമായി വന്ന പിക്കപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് യുവാക്കൾക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കൊടൈക്കനാൽ യാത്രയ്ക്കിടെ തിരുവാഴിയോട് വച്ച് യുവാക്കൾ ചായ കുടിക്കുന്നതിന് വേണ്ടി നിൽക്കുന്നതിനിടെയായിരുന്നു അപകടം.
മലപ്പുറം എടരിക്കോട് മമ്മാലിപ്പടിയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ടുപേർക്കാണ് പരിക്കേറ്റത്. ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടുപേർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |