ശിവഗിരി: ഇംഗ്ലണ്ടിലെ ശിവഗിരി മഠം അഫിലിയേഷൻ സെന്ററിൽ സർവമത സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. മേയ് 2,3,4 തീയതികളിലായി നടക്കുന്ന ശ്രീനാരായണഗുരു ഹാർമണി 2025 മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും.
സംഘാടക സമിതി ചെയർമാൻ ബൈജു പാലക്കൽ ആമുഖപ്രസംഗം നടത്തും. ധർമ്മസംഘം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. വിവിധ മതങ്ങളുടെ ഭാഗമായി ഫാ. ഡേവിഡ് ചിറമേൽ,ഡോ. സിദ്ദിഖ് അഹമ്മദ്,അലക്സ് ഗ്യാത്ത്,പ്രൊഫ. അനിവിൻ ഖർ,ഡോ. എം.വി നടേശൻ,ഡോ. വി.കെ. മുഹമ്മദ് ഭിലായ് തുടങ്ങിയവർ പങ്കെടുക്കും. സമ്മേളനങ്ങളിൽ ഗുരുധർമ്മ പ്രചാരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി,ജോയിന്റ് സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ,ഗോകുലം ഗോപാലൻ,കെ.ജി. ബാബുരാജൻ,എ.വി. അനൂപ്,എൻ.കെ. പ്രേമചന്ദ്രൻ എം.പി,മണപ്പുറം നന്ദകുമാർ,സുരേഷ്കുമാർ മധുസൂദനൻ,ഡോ. ശാർങ്ങധരൻ തുടങ്ങിയവർ പ്രഭാഷണങ്ങൾ നടത്തും.
സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ ജപം,ധ്യാനം,ദിവ്യപ്രബോധനം എന്നിവ മൂന്നു ദിവസവങ്ങളിലുണ്ടാവും. ഗുരുധർമ്മ പ്രചാരണ സഭ,എസ്.എൻ.ഡി.പി യോഗം,വിവിധ മതപ്രസ്ഥാനങ്ങൾ തുടങ്ങിയവയുടെ പ്രതിനിധികൾക്കൊപ്പം ലണ്ടനിലെ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പ്രവർത്തകരും പ്രതിനിധികളായി പങ്കെടുക്കും. അഫിലിയേഷൻ സെന്ററായി സ്ഥാപിതമായ ശിവഗിരി ആശ്രമം ഒഫ് യു.കെയുടെ കീഴിലായി ഗുരുമന്ദിരം,പ്രാർത്ഥന ഹാൾ,വിശ്രമമുറികൾ എന്നിവ പ്രത്യേകം സജ്ജമാക്കി. റെഡ് റോസ്,അരീന, എട്ടറോബിൻ,ഫുഡ്റോഡ്,കോൺവെൻററി,സി.വി ത്രീ ത്രീ എന്നീ കേന്ദ്രത്തിൽ വച്ച് ദിവസവും രാവിലെ 8 മുതൽ രാത്രി 9 വരെയാണ് സമ്മേളനം. വിവരങ്ങൾക്ക് ഫോൺ: 00447722111145 (ബൈജു പാലക്കൽ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |