തിരുവനന്തപുരം: അവധിക്കാലവും യാത്രക്കാരുടെ തിരക്കും പരിഗണിച്ച് സംസ്ഥാനത്തെ ഏതാനും ട്രെയിനുകളില്‍ അധിക കോച്ച് അനുവദിച്ചു. ഏപ്രില്‍ 18 മുതല്‍ ഏപ്രില്‍ 22 വരെയുള്ള തീയതികളിലാണ് വിവിധ ട്രെയിനുകളില്‍ അധിക കോച്ച് അനുവദിച്ചിരിക്കുന്നത്. ഒരുപരിധി വരെ യാത്രാ ക്ലേശം പരിഹരിക്കാന്‍ ഈ നടപടി സഹായകമാകുമെന്ന പ്രതീക്ഷയിലാണ് റെയില്‍വേയുടെ തീരുമാനം.
തിരുവനന്തപുരം- കോഴിക്കോട് - തിരുവനന്തപുരം ജനശതാബ്ദി, തിരുവനന്തപുരം - മംഗളൂരു - തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603 / 16604), തിരുവനന്തപുരം - മംഗളൂരു - തിരുവനന്തപുരം മലബാര്‍ എക്സ്പ്രസ്, തിരുവനന്തപുരം - മധുര - തിരുവനന്തപുരം അമൃത എക്സ്പ്രസ്, കാരയ്ക്ക്ല്‍ എറണാകുളം എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ക്കാണ് അധിക കോച്ചുകള്‍ അനുവദിച്ചിരിക്കുന്നത്.
വിശദാംശങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസിന് (16604) 20 മുതല്‍ 22 വരെയും മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസിന് (16603) 19 മുതല്‍ 21 വരെയും ഒരു അധിക സ്ലീപ്പര്‍ ക്ലാസ് കോച്ച് നല്‍കും.
തിരുവനന്തപുരം-മംഗളൂരു മലബാര്‍ എക്സ്പ്രസിന് (16629) 18 മുതല്‍ 22 വരെയും മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്സ്പ്രസിന് (16630) 17 മുതല്‍ 21 വരെയും ഒരു അധിക സ്ലീപ്പര്‍ ക്ലാസ് കോച്ച് നല്‍കും.
18 മുതല്‍ 21 വരെ മധുര ജംഗ്ഷനില്‍നിന്ന് ആരംഭിക്കുന്ന മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസിന് (16344) ഒരു അധിക സ്ലീപ്പര്‍ ക്ലാസ് കോച്ച് നല്‍കും.
കാരയ്ക്കല്‍-എറണാകുളം എക്സ്പ്രസിന് (16187) 18 മുതല്‍ 20 വരെയും എറണാകുളം-കാരയ്ക്കല്‍ എക്സ്പ്രസിന് (16188) 19 മുതല്‍ 21 വരെയും ഒരു അധിക സ്ലീപ്പര്‍ ക്ലാസ് കോച്ച് നല്‍കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |