മുംബയ്: ഐപിഎല്ലിലെ വമ്പന്‍മാരുടെ പോരില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ മുംബയ് ഇന്ത്യന്‍സിന് 177 റണ്‍സ് വിജയലക്ഷ്യം. ശിവം ദൂബെ, രവീന്ദ്ര ജഡേജ എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറികളുടെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടി. ഇന്നിംഗ്‌സിന്റെ ആദ്യ പകുതിയില്‍ റണ്‍ നിരക്ക് ഉയര്‍ത്താന്‍ ബുദ്ധിമുട്ടിയ ചെന്നൈയ ദൂബെ - ജഡേജ കൂട്ടുകെട്ട് മികച്ച സ്‌കോറിലേക്ക് എത്തിക്കുകയായിരുന്നു.
ഓപ്പണര്‍മാരായ ഷെയ്ഖ് റഷീദ് 19(20), രചിന്‍ രവീന്ദ്ര 5(9) റണ്‍സ് വീതം നേടി. മൂന്നാമനായി ക്രീസിലെത്തിയ 17കാരന്‍ ആയുഷ് മാത്രെ 32(15) മുംബയ് ബൗളര്‍മാരെ വിറപ്പിച്ചു. രണ്ട് സിക്‌സും നാല് ഫോറുമാണ് മുംബയുടെ രഞ്ജി താരം അടിച്ചെടുത്തത്. മൂന്നാമനായി താരം പുറത്താകുമ്പോള്‍ ചെന്നൈ സ്‌കോര്‍ എട്ട് ഓവറില്‍ 63ന് മൂന്ന്. പിന്നീട് ഒത്തുചേര്‍ന്ന ശിവം ദൂബെ 50(32), രവീന്ദ്ര ജഡേജ 53*(35) എന്നിവര്‍ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു.
തുടക്കത്തില്‍ റണ്‍സ് കണ്ടെത്താന്‍ ഇരുവരും ബുദ്ധിമുട്ടിയെങ്കിലും പതിയെ താളം കണ്ടെത്തി. 79 റണ്‍സാണ് നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ചെന്നൈ സ്‌കോറിലേക്ക് സംഭാവന ചെയ്തത്. എംഎസ് ധോണി 4(6) റണ്‍സ് നേടി പുറത്തായപ്പോള്‍ ജേമി ഓവര്‍ടണ്‍ 4(3) പുറത്താകാതെ നിന്നു. മുംബയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ദീപക് ചഹാര്‍, അശ്വനി കുമാര്‍, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |