കൊല്ലം: സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിൽ മൂന്ന് പുതുമുഖങ്ങളെ ഉൾപ്പെടുത്തി. കുണ്ടറ മുൻ ഏരിയാ സെക്രട്ടറി എസ്.എൽ.സജികുമാർ, ചാത്തന്നൂർ മുൻ ഏരിയ സെക്രട്ടറി കെ.സേതുമാധവൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജോ. സെക്രട്ടറി സബിദാ ബീഗം എന്നിവരെയാണ് പുതുതായി ഉൾപ്പെടുത്തിയത്. കഴിഞ്ഞ ജില്ലാ സെക്രട്ടേറിയറ്റിൽ ഉണ്ടായിരുന്ന കുണ്ടറയിൽ നിന്നുള്ള സി.ബാൾഡുവിൻ ഒഴിവായി.
കരുനാഗപ്പള്ളിയിലെ വിഭാഗീയതയുടെ പേരിൽ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയ സി.രാധാമണിക്ക് പകരമാണ് സബിദാ ബീഗത്തെ ഉൾപ്പെടുത്തിയത്. സംസ്ഥാന കമ്മിറ്റി അംഗമായതിനാൽ എസ്.ജയമോഹൻ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവായി. സി.ബാൾഡുവിൻ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കാൻ നേതൃത്വത്തോട് സ്വയം ആവശ്യപ്പെട്ടുവെന്നാണ് സൂചന. ഈ രണ്ട് ഒഴിവുകളിലാണ് എസ്.എൽ.സജികുമാറിനെയും കെ.സേതുമാധവനെയും പരിഗണിച്ചത്. ജില്ലാ സെക്രട്ടറി എസ്.സുദേവൻ, ജോർജ് മാത്യു, എം.ശിവശങ്കരപിള്ള, എക്സ്.ഏണസ്റ്റ്, ബി.തുളസീധരകുറുപ്പ്, പി.എ.എബ്രഹാം, എസ്.വിക്രമൺ, വി.കെ.അനിരുദ്ധൻ, ടി.മനോഹരൻ എന്നിവരാണ് മറ്റ് അംഗങ്ങൾ.
സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മന്ത്രി കെ.എൻ.ബാലഗോപാൽ, പുത്തലത്ത് ദിനേശൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.കെ.ബിജു, കെ.കെ.ജയചന്ദ്രൻ എന്നിവർ പങ്കെടുത്ത് ജില്ലാ കമ്മിറ്റി യോഗം ചേർന്നാണ് പുതിയ സെക്രട്ടേറിയറ്റിനെ തിരഞ്ഞെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |