തിരുവനന്തപുരം: ബിരുദ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം ഇന്റേൺഷിപ്പുകൾ ലഭ്യമാക്കുമെന്ന് മന്ത്രി ആർ.ബിന്ദു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതിനായി കെൽട്രോണിന്റെ സഹായത്തോടെ പോർട്ടൽ ആരംഭിക്കും. വിദ്യാർത്ഥികൾക്കും ഇന്റേൺഷിപ്പ് നൽകുന്ന സ്ഥാപനങ്ങൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. സൗജന്യ ഇന്റേൺഷിപ്പ്, പെയ്ഡ് ഇന്റേൺഷിപ്പ്, സ്റ്റൈപ്പന്റോടെയുള്ള ഇന്റേൺഷിപ്പ് എന്നിവയിൽ നിന്ന് ഇഷ്ടമുള്ളത് വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാം.
ബിരുദകോഴ്സിന്റെ ഭാഗമായി പഠിക്കാവുന്ന ഓൺലൈൻ കോഴ്സുകളുള്ള പ്ലാറ്റ്ഫോമുകളും പ്രസിദ്ധീകരിച്ചു. കാലിക്കറ്റ്,കുസാറ്റ് സർവകലാശാലകൾക്ക് സ്വന്തമായുള്ള ഓൺലൈൻ പഠന പ്ലാറ്റ്ഫോമുകളും ഉപയോഗിക്കാം.പരമാവധി കോഴ്സുകൾ മലയാളത്തിൽ കൂടി ലഭ്യമാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.ഓൺലൈൻ പോർട്ടലുകളിൽ പഠിക്കുന്നവർക്ക് പരീക്ഷ സർവലകലാശാല നടത്തുന്നതും പരിഗണനയിലാണ്.സിലബസിനെക്കുറിച്ച് അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും അഭിപ്രായം തേടി ആവശ്യമായ മാറ്രങ്ങൾ വരുത്തും.ഇതിനായുള്ള പോർട്ടലും സജ്ജമായിട്ടുണ്ട്. കൂടുതൽ തൊഴിലധിഷ്‌ഠിത കോഴ്സുകൾ ആരംഭിക്കും.നാലുവർഷ ബിരുദ കോഴ്സുകളിൽ കേരളം സ്വീകരിച്ച മാതൃകയാണ് രാജ്യമാകെ യു.ജി.സി നടപ്പാക്കുന്നതെന്നും മന്ത്രി ആർ.ബിന്ദു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |