അഭിമുഖം
മലപ്പുറം ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 304/2023) തസ്തികയിലേക്ക് 23, 24, 25, മെയ് 7, 8, 9 തീയതികളിൽ പി.എസ്.സി. മലപ്പുറം ജില്ലാ ഓഫീസിൽ വച്ചും മെയ് 7, 8 തീയതികളിൽ കോഴിക്കോട് ജില്ലാ ഓഫീസിൽ വച്ചും അഭിമുഖം നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഫിറ്റർ) (കാറ്റഗറി നമ്പർ 659/2023) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാത്ത വർക്ക് 28 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
കേരള പൊതുവിദ്യാഭ്യാസ വകുപ്പിൽ (ഡയറ്റ്) ലക്ചറർ ഇൻ ഫിസിക്സ് (കാറ്റഗറി നമ്പർ 388/2022) തസ്തികയിലേക്ക് 28 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
കേരള കാർഷിക സർവകലാശാലയിൽ ഫാം അസിസ്റ്റന്റ് ഗ്രേഡ് 2 (അഗ്രി) (കാറ്റഗറി നമ്പർ 032/2024) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാത്ത വർക്ക് 28, 29, 30, മെയ് 2 തീയതികളിൽ രാവിലെ 10.30 മുതൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |