തിരുവനന്തപുരം:കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിന്റെ കീഴിലുള്ള കിലെ ഐ.എ.എസ് അക്കാഡമിയിൽ 2025 - 26 ലെ സിവിൽ സർവീസ് പരീക്ഷ പരിശീലനത്തിന് അപേക്ഷിക്കാം. കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതരിൽ ബിരുദമുള്ളവർക്കും അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കുമാണ് അപേക്ഷ.പരിശീലനം ജൂൺ ആദ്യവാരം ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : 0471 2479966,8075768537.
നിഷിൽ ഒഴിവ്
തിരുവനന്തപുരം:നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ ഇയർമോൾഡ് ടെക്നീഷ്യന്റെ ഒഴിവിലേയ്ക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. ആർ.സി.ഐ രജിസ്ട്രേഷൻ നിർബന്ധം. അപേക്ഷിക്കേണ്ട അവസാന തീയതി മേയ് 15. വിവരങ്ങൾക്ക്: http://nish.ac.in/others/career.
പി. ജി. എൻട്രൻസ് മേയ് രണ്ടു മുതൽ
തിരുവനന്തപുരം:സംസ്കൃത സർവ്വകലാശാലയുടെ വിവിധ പ്രാദേശിക ക്യാമ്പസുകളിൽ പി.ജി പ്രോഗ്രാമുകളിലേക്കുള്ള എൻട്രൻസ് പരീക്ഷകൾ മേയ് 2,3,5,9 തീയതികളിൽ നടത്തും. വിവരങ്ങൾക്ക്: www.ssus.ac.in.
ശുചിത്വ മിഷനിൽ ഇന്റേൺഷിപ്പ്
തിരുവനന്തപുരം : എം.ടെക് എൻവയോൺമെന്റൽ എൻജിനിയറിംഗ് ബിരുദം നേടിയ രണ്ട് പേർക്ക് സംസ്ഥാന ശുചിത്വ മിഷനിൽ ഒരു വർഷത്തേക്ക് ഇന്റേൺഷിപ്പിന് അവസരം. താത്പര്യമുള്ളവർ അപേക്ഷാഫോം, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം തിരുവനന്തപുരം പബ്ലിക്ക് ഓഫീസ് കോമ്പൗണ്ടിലെ റവന്യൂ കോംപ്ലക്സിലെ നാലാം നിലയിലുള്ള ശുചിത്വ മിഷൻ ഓഫീസിൽ 24ന് രാവിലെ 10.15 ന് വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.വിവരങ്ങൾക്ക്: www.suchitwamission.org.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |