നാഗർകോവിൽ: പുതുക്കടയിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ടുപേർ പ്രത്യേക സംഘത്തിന്റെ പിടിയിൽ. തിരുവനന്തപുരം, ചാല, ഫ്രണ്ട്സ് നഗർ സ്വദേശി മുഹമ്മദ് ഷഫീക് (37),പുതുക്കട,പാർഥിവപുരം സ്വദേശി അരവിന്ദ് (28) എന്നിവരാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവി സ്റ്റാലിന്റെ നേതൃത്വത്തിൽ എസ്.ഐ മഹേശ്വര രാജിന്റെ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി കേരളത്തിൽ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങൾ കാറിൽ കൊണ്ടുവരുന്നതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളിൽ നിന്ന് 300 കിലോ നിരോധിത പുകയില ഉത്പന്നങ്ങളും, രണ്ട് സ്വകാര്യ കാറുകളും, 30000 രൂപയും, രണ്ട് മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു. പുതുക്കട പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതികളെ ഡിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |