ന്യൂഡൽഹി: ജമ്മു കാശ്‌മീരിലെ ഉദ്ധംപൂരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ കരസേനയിലെ സ്‌പെഷ്യൽ ഫോഴ്സസ് പാരാ കമാൻഡോ ഹവിൽദാർ ജാൻടു അലി ഷെയ്‌ഖിന് വീരമൃത്യു. രണ്ടു സൈനികർക്ക് പരിക്കേറ്റു. ഭീകരരുടെ സാന്നിദ്ധ്യം സംബന്ധിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡുഡു-ബസന്ത്ഗഡ് മേഖലയിൽ സംയുക്ത സേന തെരച്ചിൽ നടത്തുകയായിരുന്നു. സൈനികരെ കണ്ടതും ഭീകരർ ആക്രമണമഴിച്ചു വിട്ടു. തുടർന്ന് സേനയും തിരിച്ചടിച്ചു. വെടിവയ്പ്പ് തുടരുന്നതിനിടെ ഭീകരർ രക്ഷപ്പെട്ടു. അവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |