കഞ്ചിക്കോട്: വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ രണ്ട് ലക്ഷത്തോളം രൂപ വില വരുന്ന 3.850 കിലോ കഞ്ചാവ് പിടികൂടി.
ഇന്നലെ ഉച്ച കഴിഞ്ഞെത്തിയ കോയമ്പത്തൂർ-ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽ നിന്നാണ് കഞ്ചാവുമായി വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി സഖിബുൾ ഇസ്ലാമിനെ(35) എക്സൈസ് അറസ്റ്റ് ചെയ്തത്.
വാളയാർ എക്സൈസ് ഇൻസ്പെക്ടർ എ.മുരുഗദാസ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ജി.പ്രഭ, പി.എം.മുഹമ്മദ് ഷരീഫ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് കെ.പി.രാജേഷ്, പി.എസ്.മനോജ്, സിവിൽ എക്സൈസ് ഓഫീസർ ഉണ്ണിക്കൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. അങ്കമാലിയിലേക്കാണ് കഞ്ചാവ് കൊണ്ടു പോയതെന്ന് പ്രതി മൊഴി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |