കോട്ടയം : ശാസ്ത്രവേദിയുടെ ഏകദിനശാസ്ത്ര ക്യാമ്പ് ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ കോട്ടയം എം.ഡി.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30 ന് സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡോ.പി.ജെ കുര്യൻ അദ്ധ്യക്ഷത വഹിക്കും. ഡോ.അച്യുത് ശങ്കർ എശ്.നായർ സന്ദേശം നൽകും. ഡോ.പുന്നൻ കുര്യൻ, ഡോ.സനന്ത് എച്ച്.മേനോൻ, ഡോ.പി.ജെ കുര്യൻ, ഡോ.ലക്ഷ്മി ആർ.ചന്ദ്രൻ, ഡോ.ജിജി ജോർജ്ജ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിക്കും. 2.45ന് സമാപന സമ്മേളനം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്യും. ഡോ.ഷാജി ജോസഫ് അദ്ധ്യക്ഷത വഹിക്കും. ഡോ.വി.എൻ ശിവശങ്കരപ്പിള്ള സമാപനസന്ദേശം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |