കോട്ടയം: പാറപ്പാടം ദേവീക്ഷേത്രത്തിന്റെ ചുറ്റുമതിലിനുള്ളിൽ സൂക്ഷിച്ചിരുന്ന 26 തൂക്ക് വിളക്കുകൾ മോഷണം പോയി. 47 വിളക്കുകൾ ഉണ്ടായിരുന്നതിൽ 21 എണ്ണം അഴിച്ചെങ്കിലും നഷ്ടപ്പെട്ടില്ല. ഇന്നലെ പുലർച്ചെ രണ്ടോടെയാണ് സംഭവം. ദീപാരാധനാ സമയത്ത് തെളിയ്ക്കുന്ന വിളക്കുകളായിരുന്നു ഇവ. അർദ്ധരാത്രിയിൽ ക്ഷേത്രത്തിനുള്ളിൽ അസ്വാഭാവികമായ ശബ്ദം കേട്ട് ഉണർന്ന അയൽവാസിയാണ് മോഷണ വിവരം അറിഞ്ഞത്. തുടർന്ന് വിവരം പൊലീസിൽ അറിയിച്ചു. കൺട്രോൾ റൂം പൊലീസ് സംഘം സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും മോഷ്ടാവ് രക്ഷപ്പെട്ടു. വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |