ന്യൂഡൽഹി: പുതിയ റെക്കാഡിട്ട് ഖാദി വ്യവസായ കമ്മീഷൻ. ചരിത്രത്തിൽ ആദ്യമായി ഖാദി, ഗ്രാമ വ്യവസായങ്ങളുടെ (കെ.വി.ഐ.സി ) വിറ്റുവരവ് 1,70,000 കോടി രൂപ കവിഞ്ഞു. 2024- 25 സാമ്പത്തിക വർഷത്തിലെ താത്കാലിക കണക്കുകൾ കെ.വി.ഐ.സി ചെയർമാൻ മനോജ് കുമാർ പുറത്തുവിട്ടു കഴിഞ്ഞ 11 വർഷത്തിനിടെ ഉത്പാദനം 347 ശതമാനം വർദ്ധനവോടെ നാലിരട്ടിയായി. വില്പന 447ശതമാനം വർദ്ധനവോടെ അഞ്ചിരട്ടിയായി.
മൊത്തം തൊഴിൽ സൃഷ്ടിക്കുന്നതിൽ 49.23ശതമാനം വർദ്ധനവുണ്ടായി. ന്യൂഡൽഹി ഖാദി ഗ്രാമോദ്യോഗ് ഭവന്റെ വിറ്റുവരവ് ആദ്യമായി 110.01 കോടി രൂപയുടെ റെക്കാഡിലെത്തി. കഴിഞ്ഞ 11 വർഷത്തിനിടയിൽ ഖാദി തൊഴിലാളികളുടെ വേതനം 275 ശതമാനം വർദ്ധിപ്പിച്ചു.
കഴിഞ്ഞ മൂന്ന് വർഷത്തിൽ ഇത് 100 ശതമാനം വർദ്ധിപ്പിച്ചുവെന്നും കെ.വി.ഐ.സി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
ഖാദി ഉത്പന്നം
2013- 14ൽ ഉത്പാദനം 26109.07 കോടി രൂപ
2024- 25ൽ ഉത്പാദനം 116599.75 കോടി രൂപ
വർദ്ധന 347%
2013- 14ൽ വില്പന 31154.19 കോടി രൂപ
2024- 25ൽവില്പന 170551.37 കോടി രൂപ
വർദ്ധന 447%
ഖാദി വസ്ത്രങ്ങൾ
2013-14ൽ ഉത്പാദനം 811.08 കോടി രൂപ
2024- 25ൽഉത്പാദനം 3783.36 കോടി രൂപ
വർദ്ധന 366 %
2013- 14ൽ വില്പന 1081.04 കോടി രൂപ
2024- 25ൽ വില്പന 7145.61 കോടി രൂപ
വർദ്ധന 561%
2047ഓടെ 'വികസിത ഭാരതം' എന്ന ലക്ഷ്യം യാഥാർഥ്യമാക്കുന്നതിനും ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യയെ മാറ്റുന്നതിനും കെ.വി.ഐ.സിയുടെ മികച്ച പ്രകടനം വലിയ സംഭാവന നൽകുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഖാദിയെ പ്രോത്സാഹിപ്പിക്കുന്നത് ഖാദി വസ്ത്രങ്ങളുടെ വില്പനയിൽ വലിയ സ്വാധീനം ചെലുത്തി.
മനോജ് കുമാർ
ചെയർമാൻ
കെ.വി.ഐ.സി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |