1. സെറ്റ് രജിസ്ട്രേഷൻ:- ഹയർ സെക്കൻഡറി അദ്ധ്യാപക നിയമനത്തിനുള്ള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് (സെറ്റ് 2025) മേയ് 28വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.lbscentre.kerala.gov.in. പോസ്റ്റ് ഗ്രാജ്വേഷന് 50 ശതമാനത്തിൽ കുറയാതെ മാർക്കും ബി.എഡും ഉള്ളവർക്ക് അപേക്ഷിക്കാം.
2. കെമാറ്റ്: കേരളത്തിലെ എം.ബി.എ പ്രവേശനത്തിനായി എൻട്രൻസ് പരീക്ഷാ കമ്മിഷണർ നടത്തുന്ന കെമാറ്റ് 2025 സെഷൻ രണ്ടിന് മേയ് 9 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.cee.kerala.gov.in.
3. എം.ബി.എ എൻട്രൻസിന് അപേക്ഷിക്കാം:-എം.ബി.എ പ്രവേശനത്തിനുള്ള കേരള മാനേജ്മന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനായി (കെ-മാറ്റ്- സെഷൻ-2 )മേയ് 9ന് വൈകിട്ട് നാലു വരെ cee.kerala.gov.inൽ അപേക്ഷിക്കാം.വിവരങ്ങൾ വെബ്സൈറ്റിൽ.ഫോൺ- 04712525300,2332120, 2338487
4. മാസ്റ്റേഴ്സ്, പി.എച്ച്ഡി:- കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്രിറ്റ്യൂട്ട് ഒഫ് എഡ്യുക്കേഷൻ & റിസർച്ചിൽ (ഐസറിൽ)കെമിക്കൽ സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ് വിഷയങ്ങളിൽ എം.എസ്സിക്കും വിവിധ പി.എച്ചഡി പ്രോഗ്രാമുകൾക്കും അപേക്ഷിക്കാം.മാസ്റ്റേഴ്സ് പ്രോഗ്രാമിന് മേയ് 14 വരെയും പി.എച്ച്ഡി പ്രോഗ്രാമുകൾക്ക് മേയ് 19 വരെയും അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |