വിഴിഞ്ഞം: സെൽവരാജ് ജോസഫിന്റെ നാണയ - സ്റ്റാമ്പ് ശേഖരണത്തിൽ നിറഞ്ഞ് ഫ്രാൻസിസ് മാർപാപ്പയുടെ ഓർമ്മകൾ. പൊഴിയൂർ തെക്കേ കൊല്ലോട് സ്വദേശിയും വിഴിഞ്ഞം സെന്റ് മേരീസ് എൽ.പി സ്‌കൂളിലെ പ്രഥമാദ്ധ്യാപകനുമാണ് സെൽവരാജ് ജോസഫ്.
കുരിശിന്റെ രൂപത്തിൽ മാർപാപ്പയുടെ ചിത്രമുള്ള കളർ നാണയവും, വിവിധ രാജ്യങ്ങൾ പുറത്തിറക്കിയ മാർപാപ്പയുടെ ചിത്രമുള്ള സ്റ്റാമ്പുകളും നാണയങ്ങളും കറൻസികളുമെല്ലാം ശേഖരത്തിലുണ്ട്. കൂടാതെ ക്രിസ്ത്യൻ വിഷയമാക്കിയ സ്റ്റാമ്പുകളും നാണയങ്ങളും കറൻസികളും ശേഖരത്തിലുണ്ട്.
'വിസ്മയക്കാഴ്ച" എന്ന പേരിൽ ഇതിനകം തൊണ്ണൂറിലധികം പ്രദർശനങ്ങൾ സെൽവരാജ് ജോസഫ് സംഘടിപ്പിച്ചു.
1981ൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നപ്പോൾ തുടങ്ങിയ സ്റ്റാമ്പ് - നാണയ ശേഖരം 55ാം വയസിലും തുടരുന്നു. വിശുദ്ധ അൽഫോൺസാമ്മയുടെ തിരുവസ്ത്ര ശേഷിപ്പ്, 350 രാജ്യങ്ങളിലെ നാണയം, കറൻസികൾ,1969 മുതലുള്ള കെ.എസ്.ആർ.ടി.സി ടിക്കറ്റുകൾ, ചെഗുവേര ചിത്രമുള്ള സ്റ്റാമ്പ്, നാട്ടുരാജ്യങ്ങളിലെ നാണയങ്ങൾ, പുരാവസ്തുക്കൾ തുടങ്ങിയവയും ശേഖരത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |