കൊച്ചി: ഗൃഹോപകരണ വിപണനരംഗത്തെ പ്രമുഖരായ പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ 84ാം ഷോറൂം കൊല്ലം ശാസ്താംകോട്ടയിൽ പുത്തൂർ ഭദ്രാസന അദ്ധ്യക്ഷൻ ഗീവർഗീസ് മക്കാറിയോസിന്റെ ആശീർവാദത്തോടെ പ്രവർത്തനമാരംഭിച്ചു. ചടങ്ങിൽ ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. ഗീത , മിത്രദാം ഡയറക്ടർ ഡോ. ജോർജ് പിട്ടാപ്പിള്ളിൽ, പിട്ടാപ്പിള്ളിൽ ഏജൻസീസ് മാനേജിംഗ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപ്പിള്ളിൽ, ഡയറക്ടർമാരായ ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ, സിസിലി പോൾ, കിരൺ വർഗീസ്, മരിയ പോൾ, ഡോ പീറ്റർ പോൾ, ഡോ അലക്‌സ് പോൾ, അജോ തോമസ്, ജനറൽ മാനേജർ എ.ജെ.തങ്കച്ചൻ തുടങ്ങിയവർ പങ്കെടുത്തു.
ഇതോടനുബന്ധിച്ച് ഗൃഹോപകരണങ്ങൾ, മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, അടുക്കളോപകരണങ്ങൾ എന്നിവ വാങ്ങുന്നവർക്ക് 45,000 രൂപ വരെ കാഷ്ബാക്ക് നേടാം. പഴയ ഉത്പന്നങ്ങൾ ക്ക് 5,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറുമുണ്ട്. സ്മാർട്ട് ഫോണും ലാപ്‌ടോപ്പും വാങ്ങുന്ന ഓരോ ഉപഭോക്താവിനും ഉറപ്പായ സമ്മാനങ്ങൾ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |