കോഴിക്കോട്: കൊടുവള്ളിയിൽ കാറിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് ഗുണ്ടാ സംഘം ടൂറിസ്റ്റ് ബസ് തകർത്തതിന് പിന്നിൽ ക്വട്ടേഷൻ പരാജയപ്പെട്ടതിന്റെ പകയാണെന്ന് സൂചന. ക്വട്ടേഷൻ സംഘം പിന്തുടർന്ന കാർ മറച്ച് ബസ് നിറുത്തി വിവാഹസംഘത്തെ ഇറക്കിയതാണ് പ്രശ്നമായതെന്നാണ് പൊലീസിന് ലഭിച്ച സൂചന. ഇതേത്തുടർന്ന് ക്വട്ടേഷൻ സംഘം പിന്തുടർന്ന കാർ രക്ഷപ്പെട്ടു. ഇതിന്റെ വൈരാഗ്യമാകാം ആക്രമണത്തിൽ കലാശിച്ചതെന്ന് കൊടുവള്ളി എസ്.എച്ച്.ഒ അഭിലാഷ് കെ.പി പറഞ്ഞു.
പ്രതികൾ സഞ്ചരിച്ച വാഹനവും ഇവരുടെ ഫോണുകളും പൊലീസ് പരിശോധിക്കുകയാണ്. സംഭവത്തെ തുടർന്ന് രക്ഷപ്പെട്ട നാലാമത്തെ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. പൊലീസ് പിന്തുടർന്ന് പിടികൂടുന്നതിനിടെ കാർ ഉപേക്ഷിച്ച് രക്ഷപ്പെട്ട കാസർകോട് ഭീമനടി ആട് ഷമീർ (34), തിരുവനന്തപുരം നെടുമങ്ങാട് ചെറ്റച്ചൽ അഷ്ന മൻസിലിൽ അമീൻ അജ്മൽ (25), കാസർകോട് കൊളവയൽ സുമയ്യ മൻസിലിൽ അബ്ദുൽ അസീസ് എന്ന കൊളവയൽ അസീസ് (31) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രക്ഷപ്പെട്ട നാലാമനായി അന്വഷണം ഊർജിതമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |