SignIn
Kerala Kaumudi Online
Wednesday, 21 May 2025 6.41 AM IST

പ്രതിരോധ വാക്സിൻ എടുത്ത ശേഷവും പേവിഷ ബാധ; അഞ്ചര വയസുകാരി മരിച്ചു

Increase Font Size Decrease Font Size Print Page
zia-fariz

കോഴിക്കോട്: തെരുവുനായയുടെ കടിയേറ്റ് പ്രതിരോധ വാക്സിൻ എടുത്ത ശേഷവും പേവിഷബാധയേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന അഞ്ചര വയസുകാരി മരിച്ചു. മലപ്പുറം പെരുവള്ളൂർ കാക്കത്തടം ചോലക്കൽ സൽമാൻ ഫാരിസിന്റെ മകൾ സിയ ഫാരിസാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്നു. ഇന്ന് പുലർച്ചെ ഒന്നേമുക്കാലോടെയാണ് മരിച്ചത്. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

മാർച്ച് 29ന് മിഠായി വാങ്ങാൻ പുറത്ത് പോയപ്പോഴാണ് തെരുവുനായയുടെ കടിയേറ്റത്. തലയ്ക്കും കാലിനും ഗുരുതര പരിക്കേറ്റിരുന്ന കുട്ടിയെ ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടർന്ന്, കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെത്തിച്ച് ഐ.ഡി.ആർ.ബി വാക്സിൻ നൽകി. എന്നാൽ പനിയും പേവിഷബാധ ലക്ഷണങ്ങളും കണ്ടതോടെ ഏപ്രിൽ 23ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ അഡ്മിറ്റ് ചെയ്തു. 26നാണ് പേവിഷബാധ സ്ഥിരീകരിച്ചതെന്ന് മാതൃ ശിശു സംരക്ഷണ കേന്ദ്രം പീഡിയാട്രിക് എച്ച്.ഒ.ഡി ഡോ.വിജയകുമാർ പറഞ്ഞു. പീഡിയാട്രിക് സെക്കൻഡ് യൂണിറ്റ് ചീഫ് ഡോ.മോഹൻദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടിയെ പരിചരിച്ചത്.

കുട്ടിയ്ക്ക് തെരുവുനായയുടെ കടിയേറ്റ ദിവസം മറ്റ് അഞ്ച് പേർക്ക് കൂടി കടിയേറ്റിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇവരുടെ രക്ത സാമ്പിൾ വീണ്ടും പരിശോധിക്കുമെന്നാണ് വിവരം. തലയ്ക്ക് കടിയേറ്റാൽ വാക്സിൻ എടുത്താലും പേവിഷബാധ ഉണ്ടാകാമെന്ന് മലപ്പുറം ഡെപ്യൂട്ടി ഡി.എം.ഒ സി. ഷുബിൻ പറഞ്ഞു. ഇതാണ് അഞ്ചര വയസുകാരിയുടെ മരണത്തിനിടയാക്കിയതെന്നാണ് ആരോഗ്യ വിദഗ്ദ്ധർ വ്യക്തമാക്കുന്നത്.

TAGS: RABIES, KOZHIKODE, ZIA FARIZ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.