കൊച്ചി: യു. പി. ഐ വഴി ജി.എസ്. ടി ഇടപാടുകൾ നടത്തുന്നതിന് സൗകര്യം ഒരുക്കി ധനലക്ഷ്മി ബാങ്ക്. ഉപഭോക്താക്കൾക് ഈ സൗകര്യം നൽകുന്ന കേരളം ആസ്ഥാനമായുള്ള ബാങ്കുകളിൽ ആദ്യത്തേതാണ് ധനലക്ഷ്മി ബാങ്ക്.
ജി. എസ്. ടി രജിസ്ട്രേഷനുള്ള എല്ലാ ഉപഭോക്താക്കൾക്കും, ധനലക്ഷ്മി ബാങ്കിന്റെ ഇടപാടുകാർ ആകണമെന്ന നിബന്ധന ഇല്ലാതെ തന്നെ പേയ്മെന്റുകൾ നടത്താം.
സെൻട്രൽ ബോർഡ് ഒഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസിന്റെ നിബന്ധകൾക്കനുസൃതമായി ജി. എസ്. ടി പേയ്മെന്റ് സ്വീകരിക്കുന്ന ധനലക്ഷ്മി ബാങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ് വഴി ഉയർന്ന പരിധിയില്ലാതെയും യു.പി.ഐ വഴി പരമാവധി ഒരു ലക്ഷം രൂപ വരെയും ഇടപാടുകൾ നടത്താം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |