കൊച്ചി: സ്വർണവിപണിക്ക് ഉണർവേകി അക്ഷയതൃതീയ. കഴിഞ്ഞവർഷത്തേക്കാൾ 34 ശതമാനത്തോളം വർദ്ധനവ് കച്ചവടത്തിൽ നടന്നെന്ന് രംഗത്തുള്ളവർ പറയുന്നു. അക്ഷയതൃതീയ ദിനത്തിൽ സ്വർണനിരക്കിൽ മാറ്റമുണ്ടായില്ല.
71,840 രൂപയായിരുന്നു പവൻവില. ഗ്രാമിന് 8980 രൂപയും. ഔൺസിന് 3,325 ഡോളറിൽ നിന്ന് 3,304 ഡോളറിലേക്ക് സ്വർണത്തിന്റെ രാജ്യാന്തരവില കുറഞ്ഞിരുന്നു. ഇന്നലെ രാവിലെ എട്ടോടെ തന്നെ സംസ്ഥാനത്തെ മിക്ക ആഭരണശാലകളും തുറന്നിരുന്നു. നൂറു മില്ലിഗ്രാം മുതലുള്ള ആഭരണങ്ങൾ സ്വർണ വ്യാപാരശാലകളിൽ ഒരുക്കിയിരുന്നു. 1500 കോടി രൂപയ്ക്ക് മുകളിൽ സ്വർണ്ണ വ്യാപാരം നടന്നതായിട്ടാണ് സ്വർണ വ്യാപാര മേഖലയിൽ നിന്ന് ലഭിക്കുന്ന സൂചനകൾ എന്ന് പ്രമുഖ വ്യാപാരികളായ കെ.സുരേന്ദ്രൻ, അഡ്വ.എസ്.അബ്ദുൽ നാസർ എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |