ദീർഘനാളത്തെ തയ്യാറെടുപ്പിനുശേഷം നാളെ മേയ് നാലിന് നടക്കുന്ന നീറ്റ് യു.ജി പരീക്ഷയ്ക്കുള്ള മാർഗനിർദേശങ്ങൾ വിദ്യാർത്ഥികൾ കർശനമായി പാലിക്കണം. 20 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് 2025ലെ നീറ്റ് യു.ജി പരീക്ഷയെഴുതുന്നത്.ഉച്ചയ്ക്ക് 2 മണി മുതൽ 5 മണിവരെയാണ് പരീക്ഷ.ഒന്നരയ്ക്കുശേഷം പരീക്ഷ ഹാളിൽ കയറാൻ സാധിക്കുകയില്ല.അതിനാൽ പതിനൊന്നരക്ക് തന്നെ പരീക്ഷ കേന്ദ്രത്തിലെത്താൻ ശ്രമിക്കണം. പരീക്ഷ തലേന്ന് നന്നായി ഉറങ്ങണം.പരീക്ഷ ദിവസം ഭക്ഷണം ഉപേക്ഷിക്കരുത്.വേവലാതിപ്പെടാതെ ശുഭാപ്തി വിശ്വാസത്തോടെ പരീക്ഷയെഴുതാൻ ശ്രമിക്കണം.അഡ്മിറ്റ് കാർഡ്, ഇൻഫർമേഷൻ ബുള്ളറ്റിനിൽ രേഖപ്പെടുത്തിയ രേഖകൾ, ഫോട്ടോ പതിച്ച ഐഡന്റിറ്റി കാർഡ് എന്നിവ കരുതണം. ഡ്രസ്സ് കോഡ് നിർബന്ധമായും പാലിക്കണം.അവസാന നിമിഷത്തിൽ ബുദ്ധിമുട്ടുളവാക്കുന്ന ഡ്രസ്സ്,ആഭരണങ്ങൾ എന്നിവ ധരിക്കരുത്.അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുമ്പോൾ പെർഫോമ കൂടി ഡൗൺലോഡ് ചെയ്യണം.ഇതിൽ നിർദിഷ്ട സ്ഥാനത്തു 4X 6 ഇഞ്ചു വലിപ്പത്തിലുള്ള ഫോട്ടോ ഒട്ടിച്ചു പരീക്ഷാഹാളിലെ ഇൻവിജിലേറ്റർക്ക് കൈമാറണം.പരീക്ഷ കേന്ദ്രത്തിലെത്താനുള്ള വഴി,മാർഗ്ഗം എന്നിവ നേരത്തെ ചോദിച്ചറിയണം.മൂന്ന് മണിക്കൂറാണ് പരീക്ഷ സമയം. ഫിസിക്സ്,കെമിസ്ട്രി,ബോട്ടണി,സുവോളജി എന്നിവയിൽ നിന്നായി 45 വീതം മൊത്തം 180 ചോദ്യങ്ങളുണ്ടാകും.ഒരു ചോദ്യത്തിന് നാലു മാർക്ക് വീതം മൊത്തം 720 മാർക്കാണ് നീട്ടിനുള്ളത്. നെഗറ്റീവ് മാർകിംഗ് നിലവിലുണ്ട്.സമയക്രമം വിലയിരുത്തി പരീക്ഷയെഴുതണം. ഉത്തരം അറിയാത്ത ചോദ്യത്തിന് വേണ്ടി കൂടുതൽ സമയം നീക്കിവെക്കരുത്. ഒ എം ആർ ഷീറ്റിൽ മാർക്ക് ചെയ്യുമ്പോൾ ചോദ്യത്തിന്റെ ക്രമനമ്പർ തെറ്റരുത്. പരീക്ഷ കഴിഞ്ഞാലും അഡ്മിറ്റ് കാർഡ് സൂക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.neet.nta.nic.in സന്ദർശിക്കുക. ശുഭാപ്‌തിവിശ്വാസത്തോടെ പരീക്ഷയെഴുതിയത് മികച്ച സ്കോർ നേടാൻ സാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |