തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡിയുടെ സാങ്കേതിക പരിജ്ഞാനവും വിദ്യാഭ്യാസ സൗകര്യവും മറ്റ് സ്ഥാപനങ്ങൾക്കും ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഐ.എച്ച്.ആർ.ഡി, ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാലയുമായി ധാരണാ പത്രം ഒപ്പുവച്ചു. മന്ത്രി ഡോ. ആർ ബിന്ദുവിന്റെ സാന്നിദ്ധ്യത്തിൽ ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ. വി. എ. അരുൺ കുമാറും ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ ഡോ. ജഗതി രാജ് വി. പിയും ധാരണാ പത്രത്തിൽ ഒപ്പുവച്ചത്.
ഐ.എച്ച്.ആർ.ഡിയുടെ വിവിധ സ്ഥാപനങ്ങളുടെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് ഹ്രസ്വദീർഘകാല കോഴ്സുകൾ നടത്താനാകും.കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഏറ്റവും പ്രധാനപ്പെട്ട സർക്കാർ സ്ഥാപനമാണ് ഐ.എച്ച്.ആർ.ഡി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |