തിരുവനന്തപുരത്ത് നിന്ന് വെഞ്ഞാറുമൂട്, കരേറ്റ് പോകുന്ന വഴി വെളത്തപ്പാറ എന്ന സ്ഥലം. ഒരു എസ്റ്റേറ്റ് മേഖലയാണ്. നിറയെ പാറകളും, റബ്ബർ മരങ്ങളും. ഇതിനിടയിൽ കുറച്ച് കുടുംബങ്ങൾ താമസിക്കുന്നു. രാവിലെ അത് വഴിയേ പോയ ഒരാളാണ് അത് കണ്ടത്. ഒരു വലിയ മൂർഖൻ പാമ്പ്. ഒരു പാറയോട് ചേർന്നുള്ള മാളത്തിൽ കയറിപ്പോയി. അയാൾ ഇതിനു മുന്നേ മൂർഖൻ പാമ്പുകളെ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും വലുതിനെ ആദ്യമായാണ് കാണുന്നത്. ഉടനെ തന്നെ അവിടെ ആളുകൾ തടിച്ചു കൂടി. ആദ്യം അത് പുറത്ത് പോകാതിരിക്കാൻ മാളം വലിയ വലയും കല്ലും വെച്ച് മൂടി. എന്നിട്ട് വാവയെ വിളിച്ചു. സ്ഥലത്ത് എത്തിയ വാവ വല മാറ്റി മാളം തെളിച്ച് തുടങ്ങി. ചെറിയ ചെറിയ പാറകൾ പൊളിച്ച് തഴേക്ക് ഇട്ട് കുറച്ച് ,കുറച്ചു കൂടി മാളം തെളിച്ചതും പാമ്പിനെ കണ്ടു. പക്ഷേ പെട്ടന്ന് തന്നെ വാവയുടെ കണ്ണ് വെട്ടിച്ച് കുറച്ച് കൂടെ ഉള്ളിലേക്ക് കടന്നു. വലിയ മൂർഖൻ പാമ്പ് തന്നെ. നാട്ടുകാരും ടെൻഷനിലാണ്. കിട്ടാതാകുമോ.. ഈ സമയത്ത് വാവയുടെ കണ്ണ് വെട്ടിച്ച് കടന്ന പാമ്പ്, മാളത്തിൽ നിന്ന് കുറച്ച് മാറി രക്ഷപെടാനുള്ള ശ്രമം. കൂടാതെ ചിതലും, ഉറുമ്പും വിചാരിച്ചാൽ പാമ്പുകളെ കൊല്ലാൻ സാധിക്കുമോ, പാമ്പുകൾ തേൻ കുടിക്കുമോ...കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |