കോട്ടയം : ഇത്തവണ യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന് കേരള കോൺഗ്രസ് ജേക്കബ് പാർട്ടി ലീഡർ അനൂപ് ജേക്കബ് എം.എൽ. എ പറഞ്ഞു. സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനം ലഹരി, മാഫിയ, ക്വട്ടേഷൻ സംഘങ്ങളുടെ പിടിയിലാണ്. കാർഷിക മേഖല പാടേ തകർന്നു. വില വർദ്ധനവ് മൂലം ജനം പൊറുതി മുട്ടിയിരിക്കുന്നത് ഈ ജനവിരുദ്ധ ഗവൺമെന്റിന്റെ നേർക്കാഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു. തിരുനക്കര മൈതാനത്ത് ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ പതാക ഉയർത്തി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.ആർ. ഗിരിജൻ, അഡ്വ. പി.എസ്. ജെയിംസ്, രാജു പാണാലിക്കൽ, റെജി ജോർജ്, കല്ലട ഫ്രാൻസിസ്, സുനിൽ എടപ്പാലക്കാട്ട്, സാജൻ ജോസഫ്, ടോമി വേദഗിരി, അനൂപ് കങ്ങഴ, ബി. എ.ഷാനവാസ്, ബിജു താനത്ത്, തുടങ്ങിയവർ പ്രസംഗിച്ചു. ഇന്ന് വൈകിട്ട് 3 ന് നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിൽ നിന്ന് പ്രകടനം. വൈകിട്ട് 4.30 ന് പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ.എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |