തിരുവനന്തപുരം: വില്പനയ്ക്കായി കൊണ്ടുവന്ന 7.245 കിലോ വരുന്ന കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി രത്തൻ നാമ ദാസിനെ (35) തിരുവനന്തപുരം സിറ്റി ഡാൻസഫ് ടീം പിടികൂടി. വിവേക് എക്സ്‌പ്രസിൽ യാത്ര ചെയ്തു വന്ന രത്തൻ നാമ ദാസിനെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ കംഫർട്ട് സ്റ്റേഷന് സമീപം വച്ച് ഇന്നലെ പുലർച്ചെയാണ് കഞ്ചാവുമായി പിടികൂടിയത്. ഇയാളെ തമ്പാനൂർ പൊലീസിന് കൈമാറി.സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ് മുഖിന്റെ നിർദ്ദേശപ്രകാരം സിറ്റി ഡാൻസാഫ് ടീമും തമ്പാനൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |