തിരുവല്ല : വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ഇരവിപേരൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 19 മുതൽ 21 വരെ ഇരവിപേരൂർ വൈ.എം.സി.എ ഹാളിൽ സൗജന്യ ത്രിദിന വ്യക്തിത്വ പരിശീലന പരിപാടി നടത്തും. പരിപാടിയുടെ വിജയത്തിനായി പഞ്ചായത്ത് പ്രസിഡന്റ് ശശിധരൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ സംഘാടക സമിതി രൂപീകരിച്ചു. പ്ലസ്ടുവിന് മേൽ വിദ്യാഭ്യാസ യോഗ്യതയുള്ള 35 വയസിനു താഴെയുമുള്ള തൊഴിൽ അന്വേഷകർക്ക് പരിശീലന പരിപാടിയിൽ പങ്കെടുക്കാം. പരിശീലന പരിപാടിയിൽ രജിസ്റ്റർ ചെയ്യാനായി ബന്ധപെടുക. ഫോൺ : 80868 66139, 88912 26251.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |