കോട്ടയം: വനംവകുപ്പിന്റെ മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് വ നത്തിനുള്ളിൽ ഫലവൃക്ഷങ്ങളുടെ വിത്തുവിതറുന്ന പദ്ധതിയുടെ ഭാഗമായി 'വാഴൂർ ബ്ലോക്ക് പഞ്ചായത്ത് മെയ് 22ന് 10,000- വിത്തുണ്ടകൾ വനംവകുപ്പിന് കൈമാറും. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പരിഷ്കരിച്ച ജൈവ വൈവിധ്യ രജിസ്റ്ററിന്റെ പ്രകാശനവും,വിത്തുണ്ടകളുടെ കൈമാറ്റവും ഗവ.ചീഫ് വിപ്പ് എൻ. ജയരാജ് നിർവഹിക്കും
ചക്കക്കുരു 'കശുവണ്ടി' മാങ്ങാണ്ടി മുതലായവയുടെ വിത്തുകൾ ശേഖരിച്ച് -മണ്ണ് തള്ളി എടുത്ത് രണ്ട് ചട്ടിക്ക് ഒരു ചട്ടി -പച്ച ചാണകം എന്ന അനുപാതത്തിൽ കുഴച്ചെടുത്ത് അതിനുള്ളിൽ വിത്ത് നിക്ഷേപിച്ച് ഉണക്കി 'എടുക്കുന്നതിനെയാണ് വിത്തുണ്ട എന്ന് പറയുന്നത്. ഇവ നിർമ്മിക്കുന്ന രീതി പരിചയപ്പെടുത്തുന്ന പരിശീലന പരിപാടിവാഴൂർ ബ്ലോക്ക് പഞ്ചായത്തിൽ നടന്നു.നിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ്.കെ. മണി നിർവഹിച്ചു. വൃക്ഷവൈദ്യൻ കെ. ബിനുവും,വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന കോഡിനേറ്റർ ഗോപകുമാർ കങ്ങഴയും പരിശീലനം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |