ന്യൂഡൽഹി: സി ബി എസ് ഇ പ്ലസ്ടു, പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. പത്താം ക്ലാസിൽ 93. 66 ശതമാനമാണ് വിജയം. 99.66 ശതമാനം വിജയവുമായി തിരുവനന്തപുരം, വിജയവാഡ് മേഖലകൾ മുന്നിലെത്തി.
പ്ലസ്‌ടുവിന് 88.39 ആണ് ഇത്തവണത്തെ വിജയശതമാനം. ഏറ്റവും കൂടുതൽ വിജയശതമാനം വിജയവാഡ (99.60) മേഖലയിലാണ്. രണ്ടാം സ്ഥാനം തിരുവനന്തപുരം (99.32) മേഖലയ്‌ക്കാണ്. 17,04,367 വിദ്യാർത്ഥികളാണ് പ്ലസ്‌ടു പരീക്ഷയ്‌ക്കായി രജിസ്റ്റർ ചെയ്‌തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. 2025 ഫെബ്രുവരി 15നും ഏപ്രിൽ നാലിനും ഇടയിലായിരുന്നു പരീക്ഷകൾ നടന്നത്. 87.98 ശതമാനമായിരുന്നു 2024ലെ സിബിഎസ്‌ഇ പ്ലസ് ടു വിജയശതമാനം. അന്ന് 16,21,224 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 14,26,420 പേർ വിജയിക്കുകയും ചെയ്‌തു. മുൻ വർഷത്തെ അപേക്ഷിച്ച് ചെറിയൊരു വർദ്ധനവ് ഇത്തവണ ഉണ്ടായിട്ടുണ്ട്.
cbse.gov.in, results.cbse.nic.in, cbseresults.nic.in എന്നീ വെബ്‌സൈറ്റുകൾ വഴി ഫലം പരിശോധിക്കാവുന്നതാണ്. ഫലങ്ങൾ ഡിജി ലോക്കറിലും ഉമാംഗ് ആപ്പിലും ലഭ്യമാണ്.
Dear #ExamWarriors,
— Narendra Modi (@narendramodi) May 13, 2025
Heartiest congratulations to everyone who has cleared the CBSE Class XII and X examinations! This is the outcome of your determination, discipline and hard work. Today is also a day to acknowledge the role played by parents, teachers and all others who have…
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |