ഇന്ത്യയിൽ ആപ്പിൾ ഉപഭോക്താക്കളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ കർശനമായ നിർദേശം നൽകിയിരിക്കുകയാണ്. ആപ്പിളിന്റെ, iOS ,i PAD ഉപഭോക്താക്കൾക്കാണ് സർക്കാർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഹാക്കർമാർക്ക് ഡിവൈസിനുള്ളിലെ പ്രധാനപ്പെട്ട എല്ലാ വിവരങ്ങളും നശിപ്പിക്കാൻ കഴിയും. ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമാണ് (CERT-In) ആപ്പിളിന്റെ iOS ,i PAD ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ആപ്പിളിന്റെ iOS, iPadOS സോഫ്റ്റ്‌വെയറുകളിലെ ഒന്നിലധികം അപകടസാധ്യതകളെകുറിച്ചും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു . ഹാക്കർമാർക്ക് ഉപഭോക്താവിന്റെ സ്വകാര്യ വിവരങ്ങൾ ആക്‌സസ് ചെയ്യാൻ സാധിക്കുന്നതിലൂടെ ഉപകരണം പൂർണമായും ഉപയോഗശൂന്യമാക്കാൻ പോലും കഴിയും. പഴയതും പുതിയതുമായ മോഡലുകളിൽ ഉൾപ്പെടെയാണ് ഇത് ബാധിക്കുക. 18.3 അപ്ഡേറ്റ് വെർഷനു മുൻപുള്ള ഐഫോണുകളും അതിനു മുമ്പുള്ള iOS 17.7.3 പതിപ്പുള്ള ഐപാഡുകളിലും ഇത് ബാധിക്കും. iPhone XS ഉം പുതിയ മോഡലുകളും, iPad Pro iPad ആറാം തലമുറയും അതിനുമുകളിലും ഉള്ളവ, മൂന്നാം തലമുറയിൽപ്പെട്ട iPad Air, അഞ്ചാം തലമുറ മുതലുള്ള iPad mini തുടങ്ങിയ iPad-കളും ഇതിൽ ഉൾപ്പെടുന്നു.
ഐഫോണിലെ ഇന്റേണൽ മെസേജിംഗ് ഫ്രെയിംവർക്കിലെ ഡാർവിൻ നോട്ടിഫിക്കേഷൻ സിസ്റ്റത്തിലാണ് ഗുരുതരമായ വീഴ്ചകണ്ടെത്തിയിരിക്കുന്നത്. ഇത് ദുരുപയോഗം ചെയ്യപ്പെട്ടാൽ ഉപഭോക്താവിന്റെ അനുമതി ഇല്ലാതെ പോലും സെൻസിറ്റീവ് സിസ്റ്റം-ലെവൽ നോട്ടിഫിക്കേഷനുകൾ അയയ്ക്കാൻ കഴിയും. നമ്മുടെ ഡിവൈസ് തകരാറിലാക്കുന്ന തരത്തിലുള്ള പ്രശ്നങ്ങളായിരിക്കും പിന്നീട് ഉണ്ടാകുക. ഇത്തരം പോരായ്മകൾ വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങളിലൂടെ ഉപഭോക്താവിനെ കൊണ്ടു പോകും. വ്യക്തിഗതവും സാമ്പത്തികവുമായ വിവരങ്ങൾ ഉൾപ്പടെ മോഷ്ടിക്കപ്പെടും. ഡിവൈസിലെ പോരായ്മകളെ മുതലെടുത്താണ് ഹാക്കർമാർ ഇത് നടപ്പിലാക്കുന്നത്.
പോരായ്മകൾ പരിഹരിക്കുന്നതിന് സുരക്ഷാ അപ്‌ഡേറ്റുകൾ പുറത്തിറക്കിയിരിക്കുകയാണ് ആപ്പിൾ. എല്ലാ ഉപഭോക്താക്കളും കാലതാമസമില്ലാതെ അവരുടെ ഉപകരണങ്ങൾ iOS അല്ലെങ്കിൽ iPadOS-ന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാൻ ശക്തമായി നിർദ്ദേശിക്കുന്നു. കൂടാതെ, അൺ വെരിഫൈഡ് ആയിട്ടുള്ള ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് ഒഴിവാക്കുകയും ഡിവൈസിൽ അസാധാരണമായി എന്തെങ്കിലും കണ്ടെത്തിയാൽ ജാഗ്രത പാലിക്കുകയും വേണം. ഇന്ത്യയിൽ ആപ്പിളിന്റെ സാന്നിധ്യം കൂടുന്നതിനാൽ എല്ലാവരും ജാഗ്രത പാലിക്കുന്നതിനുള്ള ഉത്തരവാദിത്തവും വർദ്ധിക്കുന്നു. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ ഭീഷണികളെ പ്രതിരോധിക്കുന്നതിന് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും മറ്റും അത്യാവശ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |