വടകര: നന്തൻകോട് കൂട്ട കൊലപാതക കേസിൽ പ്രതിക്ക് പരമാവധി ശിക്ഷ ലഭിച്ചുവെന്നാണ് കരുതുന്നതെന്നും വധശിക്ഷയാണ് പ്രതീക്ഷിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഇപ്പോഴത്തെ കോഴിക്കോട് റൂറൽ പൊലീസ് മേധാവി കെ.ഇ.ബൈജു പറഞ്ഞു. കൊലപാതകം നടത്തുമ്പോൾ പ്രതിക്ക് യാതൊരു വിധ മാനസികപ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. പ്രതിയെ അറസ്റ്റ് ചെയ്തപ്പോൾ ഇയാൾ ചില ആശുപത്രികളിൽ ചികിത്സ തേടിയതായി ഫോൺ സന്ദേശങ്ങൾ ലഭിച്ചിരുന്നു. പൊലീസ് അന്വേഷണത്തിൽ ഇത് തെറ്റാണെന്ന് മനസിലായി. കൊലപാതകത്തിന് ശേഷമുള്ള ഒറ്റപ്പെടലായിരിക്കാം പിന്നീട് മാനസിക പ്രശ്നങ്ങളിലേക്ക് നയിച്ചതെന്നാണ് മനസിലാക്കുന്നത്. പ്രതി സ്വബോധത്തോടെ ആസൂത്രിതമായാണ് കൊല നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |