പീരുമേട്:എസ്എൻ.ഡി.പി യോഗം പീരുമേട് യൂണിയന്റെ നേതൃത്വത്തിൽ കലാകായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നു. 16, 17, 18 തിയതികളിൽ യൂണിയൻ ആഡിറ്റോറിയത്തിലും, എസ്.എം. എസ് ക്ലബ്ബ് ഹാളിലും, ക്ലബ്ബ് മൈതാനത്തുമായി നടക്കുന്ന മത്സരങ്ങളിൽ 26 ശാഖകളിൽ നിന്നായി വിവിധ ഇനങ്ങളിൽ അറുനൂറോളം പ്രതിഭകൾ പങ്കെടുക്കും. നാളെ രാവിലെ 9 ന് മൽസരങ്ങളുടെ ഉൽഘാടനം യൂണിയൻ പ്രസിഡന്റ് ചെമ്പൻ കുളം ഗോപി വൈദ്യർ ഉൽഘാടനം ചെയ്യും. പ്രവർത്തനങ്ങളുടെ വിജയത്തിന് കൗൺസിലർ പി. വി. സന്തോഷ് കൺവീനറായി വനിതാ സംഘം യൂത്ത്മൂവ്‌മെന്റ് പ്രവർത്തകർ ഉൾപ്പെടുന്ന വിവിധ കമ്മറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ നടന്നു വരുന്നു. ശാഖായോഗം പ്രവർത്തകരും മത്സരാർത്ഥികളും കൃത്യസമയം എത്തി ചേരണമെന്ന് യൂണിയൻ സെക്രട്ടറി കെ.പി ബിനു അഭ്യർത്ഥിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |