പാറശാല: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച പ്രതി പൊഴിയൂർ പൊലീസിന്റെ പിടിയിലായി. കുളത്തൂർ മാവിളക്കടവ് ജെ.എസ്.ഭവനിൽ ജിതിൻ ജോസ്(35) ആണ് അറസ്റ്റിലായത്.കഴിഞ്ഞ ഒരുവർഷത്തോളം ലിവിംഗ് ടുഗതർ എന്ന രീതിയിൽ ഒരുമിച്ച് താമസിച്ച് വരികയായിരുന്നു.തുടർന്ന് യുവതിയെ വിവാഹം കഴിക്കുന്നതിനായി ഒരുക്കങ്ങൾ പൂർത്തിയാക്കിയെങ്കിലും വിവാഹ ദിവസം ഇയാൾ കടന്നുകളഞ്ഞെന്നായിരുന്നു പരാതി. തുടർന്ന് യുവതി പൊഴിയൂർ പൊലീസിന് നൽകിയ പരാതിയിലാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |