ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേന പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ തകർത്തത് 23 മിനിട്ട് കൊണ്ട്. ഇന്നലെ ഓപ്പറേഷൻ സിന്ദൂറിന്റെ കൂടുതൽ വിശദാംശങ്ങൾ കേന്ദ്രസർക്കാർ വാർത്താക്കുറിപ്പിറക്കുകയായിരുന്നു. ചൈനയിൽ നിന്ന് പാകിസ്ഥാൻ വാങ്ങിയ പ്രതിരോധ സംവിധാനങ്ങളെ ബൈപാസ് ചെയ്യാനും ജാമാക്കാനും സേനയ്‌ക്ക് സാധിച്ചു. ഇത് ഇന്ത്യയുടെ സാങ്കേതിക മികവും സ്വാശ്രയത്വവും തെളിയിക്കുന്നതാണെന്ന് കേന്ദ്രം വ്യക്തമാക്കി. ഇന്ത്യയുടെ സൈനിക പ്രതികരണം കൃത്യതയോടെ തന്ത്രപരമായിട്ടായിരുന്നു. പത്തിൽപ്പരം ഉപഗ്രഹങ്ങൾ നിരീക്ഷണത്തിന് ഉപയോഗിച്ചു. ഐ.എസ്.ആർ.ഒ ചെയർമാൻ വി. നാരായണൻ അക്കാര്യം സൂചിപ്പിച്ചിരുന്നു. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ 7000 കിലോമീറ്റർ തീരപ്രദേശം നിരീക്ഷിച്ചു.
മേക്ക് ഇൻ ഇന്ത്യയുടെ വിജയം
പ്രതിരോധ മേഖലയുടെ വളർച്ച 'മേക്ക് ഇൻ ഇന്ത്യ" ദൗത്യത്തിന്റെ വിജയമാണ്. ഇന്ത്യ സുപ്രധാന പ്രതിരോധ സാമഗ്രികളുടെ നിർമ്മാണത്തിന്റെ ഹബ്ബായി മാറി. ധനുഷ് ആർട്ടിലറി ഗൺ സിസ്റ്റം, അഡ്വാൻസ്ഡ് ടോവ്ഡ് ആർട്ടിലറി ഗൺ സിസ്റ്റം, മെയിൻ ബാറ്റിൽ ടാങ്ക് അർജുൻ, ലൈറ്റ് സ്പെഷ്യലിസ്റ്റ് വെഹിക്കിൾസ്, ഹൈ മൊബിലിറ്റി വെഹിക്കിൾസ്, ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് തേജസ്, അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ, ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റർ, ആകാശ് മിസൈൽ സിസ്റ്റം, വെപ്പൺ ലൊക്കേറ്റിംഗ് റഡാർ, ത്രീഡി ടാക്റ്റിക്കൽ കൺട്രോൾ റഡാർ, സോഫ്റ്റ്‌വെയർ ഡിഫൈൻഡ് റേഡിയോ തുടങ്ങിയ നൂതന സൈനിക പ്ലാറ്റ്‌ഫോമുകളുടെ വികസനത്തിന് 'മേക്ക് ഇൻ ഇന്ത്യ" സഹായകമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |