കാക്കനാട്: ജില്ലാ പഞ്ചായത്തിന്റെ 2024 - 2025 ലൈഫ് പദ്ധതിയിൽപ്പെടുത്തി 93 ഭൂരഹിത കുടുംബങ്ങൾക്ക് സ്ഥലം ലഭ്യമാക്കി. ജനറൽ വിഭാഗത്തിലും പട്ടികജാതി വിഭാഗത്തിലുമുള്ള ഭൂരഹിത ലിസ്റ്റിൽ നിന്നുള്ളവർക്കാണ് സ്ഥലം ലഭ്യമാക്കിയത്. സ്ഥലത്തിന്റെ ആധാരം കൈമാറൽ ചടങ്ങ് ഇന്ന് രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രിയദർശി നി ഹാളിൽവച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷനാകും. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയായിരിക്കും കളക്ടർ എൻ.എസ്.കെ ഉമേഷ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
ചെലവുകുറഞ്ഞതും നവീനവുമായ ഭവന നിർമ്മാണമാതൃകളുടെ അവതരണം, ഭവന നിർമ്മാണത്തിനുള്ള അധിക ധനസഹായം തുടങ്ങിയവയെക്കുറിച്ചുള്ള ശില്പശാലയും സംഘടിപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |