മുഖ്യമന്ത്രി ഓൺലൈനിൽ ഒറ്റ ഉദ്ഘാടനം
സംസ്ഥാനത്താകെതുറക്കുക 51റോഡുകൾ
ഇടുക്കി: സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങളോടനുബന്ധിച്ച് സംസ്ഥാനത്തെ നിർമ്മാണം പൂർത്തിയായ 51 റോഡുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് 4.30 ന് ഓൺലൈനായി നിർവഹിക്കും. പൊതുമരാമത്ത് മന്ത്രി പി. എ മുഹമ്മദ് റിയാസ് അദ്ധ്യക്ഷനാകും.
ഇടുക്കി ജില്ലയിൽ ഉടുമ്പൻചോല നിയോജകമണ്ഡലത്തിൽ പെരിഞ്ചാംകുട്ടി എഴുകുംവയൽ റോഡ്, തൊടുപുഴ നിയോജക മണ്ഡലത്തിൽ അർപ്പാമറ്റം കരിമണ്ണൂർ റോഡ്, കാരിക്കോട് വെള്ളിയാമറ്റം പൂമാല റോഡ്, പീരുമേട് നിയോജക മണ്ഡലത്തിലെ കൂട്ടിക്കൽകൊക്കയാർ35ാം മൈൽ റോഡ്, 35ാം മൈൽതെക്കേമല റോഡുകളാണ് ഉദ്ഘാടനം ചെയ്യുന്നത്. ഉടുമ്പൻചോല മണ്ഡലത്തിൽ എഴുംകുംവയൽ ജംഗഷ്നിൽ സംഘടിപ്പിക്കുന്ന ശിലാഫലക അനാച്ഛാദനവും, പ്രാദേശിക യോഗവും എം.എം മണി എം.എൽ.എ ഉദ്ഘാടനം ചെയ്യും. പീരുമേട് മണ്ഡലത്തിൽ 35ാം മൈൽ ജംഗ്ഷനിൽ നടക്കുന്ന പരിപാടിയിൽ വാഴൂർ സോമൻ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്യും. തൊടുപുഴ നിയോജക മണ്ഡലത്തിലെ കലയന്താനി ജംക്ഷനിൽ സംഘടിപ്പിക്കുന്ന യോഗത്തിൽ പി.ജെ ജോസഫ് എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്യും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീരണാംകുന്നേൽ, ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ, പൊതുമരാ മത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |