ന്യൂഡൽഹി: യു.പി.എസ്.സി ചെയർമാനായി മുൻ പ്രതിരോധ സെക്രട്ടറിയും കേരളാ കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ഡോ. അജയ് കുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കമ്മീഷനിലെ മുതിർന്ന അംഗം രാജ് ശുക്ല (റിട്ട.)ലെഫ്റ്റനന്റ് ജനറൽ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
1985-ാം ബാച്ച് കേരളാ കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ അജയ് കുമാർ കേരളത്തിൽ ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു. കേന്ദ്രത്തിൽ ശാസ്ത്ര സാങ്കേതിക വകുപ്പ് ഡയറക്ടർ, നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ ഡയറക്ടർ ജനറൽ, ഇലക്ട്രോണിക്സ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം അഡീഷണൽ സെക്രട്ടറി, പ്രതിരോധ നിർമ്മാ സെക്രട്ടറി തുടങ്ങിയ പദവികളിലും വഹിച്ചു.പെൻഷൻകാർക്കുള്ള ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ജീവൻ പ്രമാൺ പോലുള്ള നിരവധി ഇ-ഗവേണൻസ് സംരംഭങ്ങൾ അവതരിപ്പിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കു വഹിച്ചു. പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസ് സംവിധാനമായ പ്രഗതി, മൈ ഗവ. പോർട്ടൽ, ബയോമെട്രിക് ഹാജർ സംവിധാനം, സർക്കാർ സർവീസുകളിൽ ക്ളൗഡ് സേവനം തുടങ്ങിയ സുപ്രധാന ഇ-ഗവേണൻസ് സേവനങ്ങളുടെ ആവിഷ്‌കർത്താവുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |