തിരുവനന്തപുരം: കൈമനത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. കരുമം സ്വദേശി ഷീജയാണ് മരിച്ചത്. പറമ്പിലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് വിവരം.
ഇന്നലെ രാത്രി പത്തരയോടെ പ്രദേശവാസികൾ സ്ത്രീയുടെ നിലവിളി ശബ്ദം കേട്ടിരുന്നു. വന്നുനോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം ഒരു ബാഗും ചോറ്റുപാത്രവും ഉണ്ട്.
രാവിലെ ബന്ധു എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. യുവതിയ്ക്ക് ഈ പ്രദേശത്തുള്ള സജി എന്നയാളുമായി അടുപ്പമുണ്ടായിരുന്നെന്ന് ബന്ധു പറയുന്നു. ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് സജി. യുവതി ഹോസ്റ്റലിലായിരുന്നു താമസം. സജി പല തവണ യുവതിയെ മർദിച്ചിരുന്നതായി ബന്ധു വ്യക്തമാക്കി. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധു ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |