കോഴിക്കോട്: നിർത്തിയിട്ട ഓട്ടോയിൽ നിന്നും ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. വെള്ളയിൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ബാറ്ററി മോഷ്ടിക്കാൻ ശ്രമം നടത്തിയത്. കൊയിലാണ്ടി ചെറിയമങ്ങാട് സ്വദേശി ഫിഷർമാൻ കോളനിയിൽ അനീഷ് കുമാറിനെ (26 ) ആണ് വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് ബീച്ച് ലയൺസ് പാർക്കിന് സമീപം റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്നും ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ തടഞ്ഞുവയ്ക്കുകയും പൊലീസിൽ അറിയിക്കുകയുമായിരുന്നു. തുടർന്ന് വെള്ളയിൽ പൊലീസ് സ്റ്റേഷൻ എസ് ഐ അഭിലാഷ്, എസ് സി പി ഒ രജിത്ത് എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |