തിരുവനന്തപുരം: പൊതുടാപ്പുകളുടെ വാട്ടർ ചാർജ് ഇനത്തിൽ കേന്ദ്ര സർക്കാർ നൽകിയ 719.16 കോടി വാട്ടർ അതോറിട്ടിയിൽ നിന്ന് കൈവശപ്പെടുത്തിയത് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് കേരള വാട്ടർ അതോറിട്ടി എംപ്ലോയീസ് സംഘിന്റെ (ബി.എം.എസ്) നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണ ബി.എം.എസ് ദക്ഷിണക്ഷേത്ര സഹസംഘടനാ സെക്രട്ടറി എം.പി.രാജീവൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എം.പി.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. ആർ.വി.സന്തോഷ്‌കുമാർ,കെ.ജയകുമാർ, ഇ.വി.ആനന്ദ്, വി.ടി.രാജീവ്, പി.വിജയകുമാർ, കെ.പി.മധുസൂദനൻ, ആർ.സജി, ജി.രഘുനാഥൻ, ജി.അനിൽ കുളപ്പട, എം.എസ്.പ്രശാന്ത്, വി.കെ.രജികുമാർ, ടി.ജി.നാനാജി, വി.എസ്.നിശാന്ത്, വി.എസ്.ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |