കോട്ടയം : ഓൺലൈൻ ട്രേഡിംഗ് വഴി ലാഭം ഉണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് അദ്ധ്യാപകന്റെ 32 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ നാലാം പ്രതി അറസ്റ്റിൽ. പാലക്കാട് മാത്തൂർ കൂത്താടി പറമ്പ് ആസിഫ് റഹ്മാൻ (29) നെയാണ് കറുകച്ചാൽ പൊലീസ് പിടികൂടിയത്. 2024 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. നെടുംകുന്നം സ്വദേശിയായ അദ്ധ്യാപകനെയാണ് ഷെയർ മാർക്കറ്റിൽ ഓൺലൈനായി പണം നിക്ഷേപിച്ച് കൂടുതൽ ലാഭം ഉണ്ടാക്കാമെന്ന് പറഞ്ഞ് തട്ടിപ്പിനിരയാക്കിയത്. മൂന്നു പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു. തട്ടിപ്പ് സംഘത്തിന് പണം കൈമാറാൻ തന്റെ അക്കൗണ്ട് ഉപയോഗിക്കാൻ കൊടുത്തതാണ് ഇയാൾക്കെതിരെയുള്ള കുറ്റം. പ്രതിയെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |