കൊച്ചി: ഡാറ്റ സെന്ററുകൾ, ആണവോർജം, ഷിപ്പിംഗ്, ബാറ്ററി ഉത്പാദനം തുടങ്ങിയ മേഖലകളിൽ നിക്ഷേപവുമായി പ്രവർത്തനം വൈവിദ്ധ്യവൽക്കരിക്കാൻ രാജ്യത്തെ മുൻനിര പൊതുമേഖല എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ(ഐ.ഒ.സി) ഒരുങ്ങുന്നു. 2028 സാമ്പത്തിക വർഷത്തിൽ പെട്രോളിയം ഉത്പന്നങ്ങളുടെ പ്രതിവർഷ റിഫൈനിംഗ് ശേഷി പത്ത് കോടി മെട്രിക് ടണ്ണായും പെട്രോകെമിക്കലുകളുടെ നിർമ്മാണ ശേഷി 13 ലക്ഷം മെട്രിക് ടണ്ണായും ഉയർത്താനാണ് ഐ.ഒ.സി ലക്ഷ്യമിടുന്നത്.
സ്വാതന്ത്ര്യത്തിന്റെ നൂറാം വർഷമായ 2047ൽ ഒരു ലക്ഷം കോടി ഡോളറിന്റെ വരുമാനം നേടാവുന്ന തരത്തിലാണ് ഇന്ത്യൻ ഓയിൽ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. പെട്രോകെമിക്കലുകളുടെ ഉത്പാദനത്തിലും പ്രകൃതി വാതക വിതരണത്തിലും മികച്ച വർളച്ച നേടാനാകുമെന്ന് കമ്പനി വിലയിരുത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |